District News
പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റിലെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പയ്യാവൂർ വൈഎംസിഎ ഹാളിൽ നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഡയറക്ടർ ആന്റണി പുളിയംമാക്കൽ ആമുഖ പ്രഭാഷണവും പയ്യാവൂർ സെന്റ് ആൻസ് പള്ളി വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ അനുഗ്രഹ പ്രഭാഷണവും വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് അംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും നടത്തി.
കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. കണ്ണൂർ സബ് റീജണൽ വനിതാ ഫോറം ചെയർപേഴ്സൺ ടിന്റു ബിജി വനിതാഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കോ ഓർഡിനേറ്റർ ജോയി തോമസ് കരിന്തോളിൽ, വൈഎംസിഎ നേതാക്കളായ ജിയോ ജേക്കബ്, പി.എ. ബേബി, ജോഷി മാത്യു, പയ്യാവൂർ വനിതാ ഫോറം പ്രസിഡന്റ് ആൻസി പുളിയംമാക്കൽ, ഷിജു കുന്നുമ്മേൽ, മാത്യു ടി. സഖറിയാസ് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ വൈഎംസിഎ സെക്രട്ടറി സിജോ ജോസ് മുല്ലക്കരിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികൾ: ഷിജു കുന്നുമ്മേൽ -പ്രസിഡന്റ്, ഐബീഷ് ബേബി - വൈസ് പ്രസിഡന്റ്, മാത്യു ടി. സഖറിയാസ്-സെക്രട്ടറി, ബിനോയി ചിറമാട്ടേൽ -ജോയിന്റ് സെക്രട്ടറി, മാത്യു അഗസ്റ്റ്യൻ ചക്കാംകുന്നേൽ -ട്രഷറർ.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം നേടിയവരെ അവാർഡുകൾ നല്കി അനുമോദിച്ചു. ഐബീഷ് ബേബി, ജോസ് മണ്ഡപം എന്നിവർ നേതൃത്വം നല്കി. സ്നേഹവിരുന്നും നടന്നു.
District News
എടത്വ: തലവടി തെക്ക് 2519-ാം നമ്പര്‍ അഖിലകേരള വിശ്വകര്‍മ മഹാസഭ കുടുംബസംഗമം നടന്നു. എകെവിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ വി.എന്‍. ദിലീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തലവടി പഞ്ചായത്ത് ജനപ്രതിനിധികളായ അഞ്ജു സന്തോഷ്, അജിത് പിഷാരത്ത് എന്നിവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കുട്ടനാട് യൂണിയന് സെക്രട്ടറി എം.എൻ. അജിത്കുമാര്‍ വിശ്വകര്‍മ സന്ദേശം നല്കി. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാര്‍, സെക്രട്ടറി എം.ജി. വിജയകുമാർ, യു. സുര്‍ജിത് കുമാർ, കുട്ടനാട് യൂണിയന് മഹിളാ സംഘം സെക്രട്ടറി അംബിക മോഹൻ, ശാഖാ ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, മഹിളാസംഘം സെക്രട്ടറി രൂപകലാ രാജൻ, ചെന്നിത്തല സൗത്ത് എല്‍.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.പി. ജയശ്രീ, അധ്യാപിക ഗംഗ സുര്‍ജിത്ത്, കുട്ടനാട് യൂണിയന് യുവജന സംഘം സെക്രട്ടറി കലേഷ് വിജയന് എന്നിവര്‍ പ്രസംഗിച്ചു.
District News
കുട്ടനാട്: നെല്‍ക്കൃഷിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കിയും ഗുണനിലവാരമുള്ള വിത്തുകള്‍ നല്‍കിയും നെല്‍ക്കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തണമെന്ന് കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) വെളിയനാട് യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് ചങ്ങനാശേരി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍ പറഞ്ഞു.
യോഗത്തില്‍ യൂണിറ്റ് കോ-ഓർഡിനേറ്റര്‍ ജോളി നാല്പതാംകളം അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബൈജു കരുവേലിക്കോണം സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുളിങ്കുന്ന് ഫൊറോന ഡയറക്ടര്‍ റവ. ഡോ. ടോം പുത്തന്‍കളം അനുഗ്രഹ പ്രഭാഷണവും വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. പി.ജെ. സെബാസ്റ്റ്യന്‍, തോമസ് ചാക്കോ, സണ്ണി അഞ്ചില്‍, ജോപ്പന് ജോയി വാരിക്കാട്, സന്തോഷ് കട്ടപ്പുറം, ബേബിച്ചന് കണിയാംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.